¡Sorpréndeme!

Vellapally Natesan | വനിതാ മതിൽ ഗിന്നസിൽ വരാവുന്ന മഹാത്ഭുതമാണെന്ന് വെള്ളാപ്പള്ളി

2018-12-28 35 Dailymotion

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വനിതാ മതിലിന്റെ വിജയത്തിന് എസ്എൻഡിപി യോഗം കൈ മെയ് മറന്ന് പ്രവർത്തിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതിലിൽ എത്ര പേരെ പങ്കെടുപ്പിക്കും എന്ന് പൊങ്ങച്ചം പറയാനില്ലെന്നും യോഗത്തിന്റെ ശക്തി എല്ലാവർക്കുമറിയാം എന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.തങ്ങൾ ജ്യോതിക്ക് എതിരായിരുന്നില്ലെന്നും ജ്യോതിയിൽ പങ്കെടുത്ത എസ്എൻഡിപി അംഗങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിൽ ഗിന്നസിൽ വരാവുന്ന മഹാത്ഭുതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പോസ്റ്ററുകൾ ഒട്ടിച്ചാണ് പ്രചാരണം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആണ് വനിതാ മതിലെന്നും അതിനെ ശബരിമല വിഷയവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.